യുവഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവഡോക്ടറെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലാണ് ഇന്ന് രാവിലെ ഡോക്ടര്‍ ശരത് പ്രഭു(28)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയാണ് ശരത് പ്രഭു.

രാവിലെ ഏഴുമണിയോടെ ബാത്ത്‌റൂമില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ശരതിനെ സുഹൃത്തുക്കള്‍ കാണുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. സ്ഥലത്തുനിന്നും പൊലീസ് സിറിഞ്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഓവര്‍ഡോസിലുള്ള ഡ്രഗ്‌സ് കുത്തിവെച്ചതാകാം സിറിഞ്ചുകളെന്ന് കരുതുന്നു. മരണം ആത്മഹത്യയാണെന്നാണ് നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.

ഗുരു തേഗ് ബാഹദൂര്‍ ആസ്പത്രിയിലെ പിജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ശരത് പ്രഭു.