വാഷിങ്ടണ്‍: കോവിഡ് 19 വായുവിലൂടെ പകരുന്നതിന് തെളിവുകളുണ്ടെന്നും രോഗത്തിനെതിരെ നിലവിലുള്ള പ്രതിരോധ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കാന്നും ആവശ്യപ്പെട്ട് നൂറ്കണക്കിന് ശാസ്ത്രജ്ഞര്‍ രംഗത്ത്. കൊറോണ വൈറസ് ചെറിയ കണങ്ങളിലായി വായുവിലെ ആളുകളെ ബാധിക്കുമെന്നതിന് തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പരിഷ്കരിക്കാന്‍ ലോകാരോഗ്യ സംഘടനയോട് ശാസ്ത്ര സമൂഹം തുറന്ന കത്തില്‍ ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തയാഴ്ച ഒരു ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പഠനത്തിന്റെ തെളിവുകളാണ് ഗവേഷക സംഘം ലോകാരോഗ്യ സംഘടനയെ കത്തിലൂടെ അറിയിച്ചത്. 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കോവിഡ് വൈറസ് വായുവിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെമെന്ന് തെളിയിക്കുന്ന തെളിവുകള്‍ നല്‍കിയിട്ടുണ്ട്, റിപ്പോര്‍ട്ട് പറയുന്നു.
പ്രാഥമികമായി വൈറസ് ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും മൂക്കിലൂടെയും വായിലൂടെയും പുറത്തുവരുന്ന സ്രവത്തിലൂടെ രോഗം മറ്റുള്ളവര്‍ക്ക് പകരുമെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, പ്രാഥമികമായി വൈറസ് ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും മൂക്കിലൂടെയും വായിലൂടെയും പുറത്തുവരുന്ന സ്രവത്തിലൂടെ രോഗം മറ്റുള്ളവര്‍ക്ക് പകരുമെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. വൈറസ് വായുവിലൂടെ പകരുമെന്നതിനുള്ള തെളിവുകള്‍ ബോധ്യപ്പെടുന്നില്ലെന്നും ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വായുവിലൂടെയുള്ള രോഗവ്യാപന സാധ്യത ഞങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പലതവണ പറഞ്ഞിരുന്നു.
എന്നാല്‍ വായുവില്‍ പടരുന്ന ചെറിയ കണങ്ങള്‍ ആളുകളെ ബാധിക്കുമെന്നതിന് വ്യക്തമായ തെളിവുകളുമായാണ് ഇപ്പോള്‍ ഗവേഷക സംഘം എത്തിയിരിക്കുന്നത്. തുമ്മലിനുശേഷം വായുവിലൂടെ പടരുന്ന വലിയ തുള്ളികളിലൂടെയോ അല്ലെങ്കില്‍ അടഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ ഏറെ നേരം നിലനില്‍ക്കുന്ന വളരെ ചെറിയ തുള്ളികളിലൂടെയോ കൊറോണ വൈറസ് വായുവിലൂടെ ശ്വസിക്കുമ്പോള്‍ ആളുകളെ ബാധിക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, വൈറസ് വായുവിലൂടെ സഞ്ചരിച്ചതിന്റെ തെളിവുകള്‍ ബോധ്യപ്പെടുന്നില്ലെന്ന് ഡബ്ല്യുഎച്ച്ഒ അണുബാധ നിയന്ത്രണ തലവന്‍ ഡോ. ബെനെഡെറ്റ അലെഗ്രാന്‍സി ന്യൂയോര്‍ക്ക് ടൈംസിനോട് വ്യക്തമാക്കി.
പകര്‍ച്ചവ്യാധി വായുവിലൂടെ പകരുന്നതാണെങ്കില്‍, വായുസഞ്ചാരമില്ലാത്ത തിരക്കേറിയ സ്ഥലങ്ങളില്‍ സമ്പര്‍ക്ക സാധ്യത ഗണ്യമായി വര്‍ദ്ധിക്കുമെന്നും പ്രതിരോധ മാര്‍ഗങ്ങളോ നിയന്ത്രണങ്ങളൊ ഇല്ലങ്കില്‍ അനന്തരഫലം വലുതാവുമെന്നും ഗവേഷകര്‍ പറയുന്നു. ഇതിനാല്‍ വീടിനുള്ളില്‍ മാസ്കുകള്‍ ആവശ്യമായി വന്നേക്കാം. കൊറോണ വൈറസ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ മേഖയിലെ ആളുകള്‍ക്ക് ചെറിയ കണികകളെ പോലും തടയുന്ന N95 മാസ്കുകള്‍ ആവശ്യമായി വന്നേക്കാമെന്നും പഠനം വ്യക്തമാക്കുന്നു.