ഗുജറാത്ത് കൂട്ട ശിശുമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്; മൗനിയായി മുഖ്യമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിലെ രണ്ട് സര്‍ക്കാര്‍ ആസ്പത്രികളിലായി കഴിഞ്ഞ ഡിസംബറില്‍ മാത്രം 219 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഹമ്മദാബാദിലും രാജ്‌കോട്ടിലുമുള്ള ആസ്പത്രികളിലില്‍ നിന്നാണ് കൂട്ട ശിശുമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തായത്.
അതേസമയം, ഇത്രയും കുട്ടികള്‍ മരിച്ചിട്ടും ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൗനം വിവാദമായിരിക്കുകയാണ്.
കോട്ടയിലെ ശിശുമരണങ്ങളില്‍ രാജസ്ഥാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ വരെ രാഷ്ട്രീയ ആരോപണവുംമായി രംഗത്തെത്തിയ ബിജെപി സെല്‍ ഗുജറാത്തിലെ കൂട്ടമരണം മൂടിവെച്ചതാണ് വിവാദമാവുന്നത്.
കൂട്ട ശിശുമരണങ്ങളെ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ഒഴിഞ്ഞു മാറിയതും ബിജെപിക്ക് തിരിച്ചടിയായി.

ഗുജറാത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആസ്പത്രിയാണ് അഹമ്മദാബാദിലുള്ളത്. ഇവിടെയാണ് ഇത്രയും ശിശുമരണങ്ങള്‍ നടന്നിരിക്കുന്നത്. രാജ്‌കോട്ടില്‍ 134 ഉം അഹമ്മദാബാദില്‍ 85 ഉം മരണങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. രാജ്‌കോട്ടില്‍ 2019ല്‍ 1,235 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ കോട്ടയില്‍ മരിച്ച കുട്ടികളുടെ എണ്ണം 107 ആയിട്ടുണ്ട്.