മുന്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയെ കാണാതായി

സൂററ്റ്: ഗുജറാത്തിലെ മുന്‍ ബി.ജെ.പി എം.എല്‍.എ ജയന്തി ബന്‍സാലി തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയ യുവതിയെ കാണാനില്ല. സൂററ്റ് സ്വദേശിനിയായ 21കാരിയെയാണ് കാണാതായത്. യുവതിക്ക് ഹാജരാവാന്‍ നിരവധി തവണ സമന്‍സ് നല്‍കിയിട്ടും ഇവര്‍ ഹാജരായില്ലെന്നും ഇവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് കമ്മീഷണര്‍ സതീഷ് ശര്‍മ പറഞ്ഞു. അതേ സമയം യുവതി നേരിട്ടല്ല പരാതി നല്‍കിയതെന്നും മറ്റൊരാള്‍ വശം നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

പ്രശസ്ത ഫാഷന്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനെ തരാം എന്ന ഉറപ്പോടെ കഴിഞ്ഞ നവംബറില്‍ എംഎല്‍എമാരും നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതി. പീഡന ദൃശ്യം എം.എല്‍.എയുടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പകര്‍ത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. ബലാത്സംഗ പരാതിയെ തുടര്‍ന്ന് കച്ച് ജില്ലാ ബി.ജെ.പി പ്രസിഡന്റായിരുന്ന ബന്‍സാലി രാജിവെച്ചിട്ടുണ്ട്.