വീട് കുത്തിത്തുറന്ന് 21 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു

പാലക്കാട്: മാങ്കുറിശ്ശിയില്‍ വീട് കുത്തിത്തുറന്ന് 21 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചു. മാങ്കുറിശ്ശി കൃഷ്ണനുണ്ണിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു സംഭവം.

വീട്ടുകാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണത്തില്‍ മങ്കര പൊലീസ് അന്വേഷണം തുടങ്ങി.

SHARE