പനാജി: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചുപ്പൂട്ടല്‍ പ്രാബല്യത്തിലായ സാഹചര്യത്തില്‍ ഗോവയില്‍ രണ്ടായിരത്തോളം വിദേശ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്.
വിദേശ വിനോദ സഞ്ചാരികളെ അതത് രാജ്യങ്ങളിലേക്ക് അയയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ടൂറിസം ബോഡി അറിയിച്ചു. തീരദേശ സംസ്ഥാനത്ത് സന്ദര്‍ശകരില്‍ ഭൂരിഭാഗവും ബ്രിട്ടീഷുകാരാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഇതിനകം രാജ്യം വിട്ടതായി ട്രാവല്‍ ആന്‍ഡ് ടൂറിസം അസോസിയേഷന് ഓഫ് ഗോവ (ടിഎജി) പ്രസിഡന്റ് സാവിയോ മെസിയാസ് പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ കുടുങ്ങിയ 400 ഓളം റഷ്യക്കാര്‍ ഇന്ന് നാട്ടിലേക്ക് മടങ്ങി. ഇന്ത്യയില്‍ കുടുങ്ങിയ 400 ഓളം റഷ്യന്‍ പൗരന്മാരെ ബുധനാഴ്ച പ്രത്യേക വിമാനത്തില്‍ തിരിച്ചയച്ചതായി ന്യൂഡല്‍ഹിയിലെ ഉന്നത റഷ്യന്‍ നയതന്ത്രജ്ഞന് അറിയിച്ചു. ഒറ്റപ്പെട്ട റഷ്യന്‍ വിനോദസഞ്ചാരികളുമായി നാലാമത്തെ പ്രത്യേകവിമാനമാനണ് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്.