ന്യൂഡണ്ഹി: ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ ചൈനീസ് സൈന്യത്തിനെതിരെ പോരാടി വീരമൃത്യു വരിണ്ണ ഇരുപത് ഇന്ത്യന്‍ സൈനികരുെടയും പേരുവിവരങ്ങള്‍ പുറത്തുവന്നു. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് തിങ്കളാഴ്ച രാത്രി ചൈനീസ് സൈനികരുമായുള്ള കടുത്ത ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായ വിവരം പുത്തുവന്നതുമുതല് രാജ്യം അതീവ ദുഃഖത്തിലാണ്. ചൊവ്വാഴ്ച വൈകീട്ട് ആരംഭിച്ച കണ്ണീരിന്റെ കാത്തിരിപ്പിനൊടുവില്‍
സൈനികരുടെ മൃതദേഹം ബുധനാഴ്ച ജന്മനാടുകളിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു വിവരം.
കൊല്ലപ്പെട്ടവരില്‍ ബീഹാറില്‍ നിന്നുള്ള അഞ്ച് സൈനികരും പഞ്ചാബില്‍ നിന്ന് നാല് പേരും ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് വീതവും ഛത്തീസ്ഗഡ്്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് ഓരോ സൈനികരും ഉള്‍പ്പെടുന്നു.
ലഡാക്കിലെ ചൈനീസുമായി പൊരുതുന്ന 20 വീര ജവാന്മാര് ഇവരാണ്
- കേണല്‍ ബി സന്തോഷ് ബാബു
- നായിബ് സുബേദാര്‍ നുദുരം സോറന്
- നായിബ് സുബേദാര്‍ മന്ദീപ് സിംഗ്
- നായിബ് സുബേദാര്‍ സത്നം സിംഗ്
- ഹവില്‍ദാര്‍ കെ പളനി
- ഹവില്‍ദാര്‍ സുനില്‍ കുമ
- ഹവില്‍ദാര്‍ ബിപുല്‍ റോയ്
- നായിക് ദീപക് കുമാര്‍
- ശിപായി രാജേഷ് ഒറംഗ്
- ശിപായി കുന്ദന്‍ കുമാര്‍ ഓജ
- ശിപായി ഗണേഷ് റാം
- ശിപായി ചന്ദ്രകാന്ത പ്രധാന്
- ശിപായി അങ്കുഷ്
- ശിപായി ഗുര്‍ബിന്ദര്‍
- ശിപായി ഗുര്‍തേജ് സിംഗ്
- ശിപായി ചന്ദന്‍ കുമാര്‍
- ശിപായി കുന്ദന്‍ കുമാര്‍
- ശിപായി അമാന്‍ കുമാര്‍
- ശിപായി ജയ് കിഷോര്‍ സിംഗ്
- ശിപായി ഗണേഷ് ഹാന്സ്ഡ