ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ ജഡ്ജിമാര്‍ കാറില്‍ സഞ്ചരിക്കുന്നത് 2000 കിലോമീറ്റര്‍

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി ചുമതലയേല്‍ക്കാന്‍ രണ്ട് ജഡ്ജിമാര്‍ കാറില്‍ സഞ്ചരിക്കുന്നത് 2,000 കിലോമീറ്ററിലധികം ദൂരം. വിമാനം-ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പുതിയ ചുമതലയേറ്റെടുക്കുവാന്‍ ഇവര്‍ റോഡ് മാര്‍ഗമുള്ള സഞ്ചാരം തെരഞ്ഞെടുത്തത്.

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായും അലഹബാദ് ഹൈക്കോടതി ജഡ്ജി ബിശ്വനാഥ് സോമദറിനെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായുമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തെരഞ്ഞെടുത്തത്.

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ചുമതലയേല്‍ക്കാന്‍ മകനോടൊപ്പം ശനിയാഴചയാണ് കൊല്‍ക്കത്തയില്‍ നിന്നും മുംബൈയിലേക്ക് യാത്ര പുറപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ അദേഹം മുംബൈയില്‍ എത്തും.ജസ്റ്റിസ് ബിശ്വനാഥ് സോമാദര്‍ കൊല്‍ക്കത്ത വഴിയാണ് ഷില്ലോംഗിലേക്ക് പോകുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ഭാര്യയോടൊപ്പം ഔദ്യോഗിക വാഹനത്തിലാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ അദേഹം സ്ഥലത്ത് എത്തും.

SHARE