നീങ്ങിയ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി; വിദേശി ടൂറിസ്റ്റ് മരിച്ചു

ജയ്പൂര്‍: ഇഴഞ്ഞു നീങ്ങിയ തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്ന് വിദേശി ടൂറിസ്റ്റ് മരിച്ചു. രാജസ്ഥാനിലെ സവായ് മധോപൂരിലാണ് ഡച്ചുകാരനായ ടൂറിസ്റ്റ്(54) മരിച്ചത്. തീവണ്ടി മാറിക്കയറിയതിനെ തുടര്‍ന്ന് ഇഴഞ്ഞുനീങ്ങിയ തീവണ്ടിയില്‍ നിന്ന് ഇയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു.

ഡല്‍ഹിയിലേക്ക് പോവുന്ന ജനശദാബ്ദി എക്‌സ്പ്രസില്‍ നിന്നാണ് സുഹൃത്തായ എറിക് ജോഹന്‍സുമൊത്ത് ഇയാള്‍ പുറത്തേക്ക് ചാടിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും എറിക് ജോഹന്‍സ് അപകടനില തരണം ചെയ്തു. ഇന്നലെ ജയ്പൂരിലെത്തിയ ഇവര്‍ക്ക് ആഗ്രയിലേക്കാണ് പോവേണ്ടിയിരുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.