ഏഴ് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടു കടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അഭയം തേടി രാജ്യത്തെത്തിയ ഏഴ് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടു കടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 2012 മുതല്‍ ഇന്ത്യയില്‍ കഴിയുന്ന ഏഴ് അഭയാര്‍ത്ഥികളെയാണ് നാടുകടത്തുന്നത്.

മണിപ്പൂരിലെ മൊറേഹ് അതിര്‍ത്തിയില്‍ വെച്ച് ഇന്ന്് ഇവരെ മ്യാന്മാര്‍ അധികൃതര്‍ക്ക് കൈമാറുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യ തിരിച്ചയക്കുന്ന ആദ്യത്തെ അഭയാര്‍ത്ഥി സംഘമാണിത്. നിലവില്‍ അസ്സമിലെ സില്‍ചാര്‍ തടവുകേന്ദ്രത്തിലാണ് ഇവരുള്ളത്.

അഭയാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വം അവര്‍ വേട്ടയാടപ്പെടുന്ന സ്ഥലത്തേക്ക് തിരിച്ചയക്കരുതെന്ന് യു.എന്‍ നിയമം നിലനില്‍ക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ നാടുകടത്തല്‍ നീക്കം.

SHARE