കോഴിക്കോട്ട് ബസില്‍ ബൈക്കിടിച്ച് കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

കോഴിക്കോട്: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളും മകനും മരിച്ചു. ഇന്നലെ രാത്രിയോടെ മൂഴിക്കല്‍ പാലത്തിന് സമീപത്താണ് അപകടം. ബൈക്കില്‍ സഞ്ചരിച്ച് മലാപറമ്പ് മുതിരക്കാലയില്‍ പ്രജിത്ത് (41), ഭാര്യ ഷിംന (36), മകന്‍ അഭിഷേക് (13) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂവരെയും മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഷിംനയും അഭിഷേകും വഴിമധ്യേയും പ്രജിത്ത് ആസ്പത്രിയില്‍ വെച്ചും മരിച്ചു. കെ.എല്‍ 11-എ.എല്‍ 8151 നമ്പര്‍ ബൈക്കിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ടൂറിസ്റ്റ് ബസ്സിലെ തീര്‍ത്ഥാടകര്‍ ദേശീയ പാത 212-ല്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു.
മലാപറമ്പില്‍ സി.ഐ.ടി.യു പോര്‍ട്ടറായ പ്രജിത്ത് തട്ടുകട നടത്തുകയാണ്. മകന്‍ അഭിഷേക് മലാപറമ്പ് വേദവ്യാസ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പരേതരായ സുകുമാരന്‍-ശാന്ത ദമ്പതികളുടെ മകനാണ് പ്രജിത്ത്. പ്രമോദ്, പ്രസീന സഹോരങ്ങളാണ്. എലത്തൂര്‍ കാട്ടില്‍പീടിക സ്വദേശി ശ്രീനിവാസന്റെ മകളാണ് ഷിംന.

SHARE