കൊച്ചിയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ്

കൊച്ചി: കൊച്ചിയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈപ്പിനില്‍ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ് രോഗം ബാധിച്ച കന്യാസ്ത്രീകള്‍.

ആലുവ എരുമത്തല പ്രൊവിന്‍സിലെ കന്യാസ്ത്രീകളാണിവര്‍. ഇവരുമായി സമ്പര്‍ക്കമുണ്ടായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്ക് പുറമേ കൊച്ചി നോര്‍ത്ത് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, 20 ദിവസത്തെ ഇടവേളക്ക് ശേഷം എറണാകുളം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നു. വ്യത്യസ്ത സമയങ്ങളിലാകും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. കൊച്ചിയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച 72 കേസുകളില്‍ 62 പേര്‍ക്കും രോഗം പിടിപെട്ടത് ഇത്തരത്തിലാണ്. രോഗികളില്‍ 24 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

SHARE