സംസ്ഥാനത്ത് പുതുതായി 18 ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള് കൂടി ഉള്‍പ്പെടുത്തി. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 168 ആയി. അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷന്‍ (53), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (2, 4, 6, 7, 8), മേലില (15), തേവലക്കര (8), ആലപ്പാട് (അഴീക്കല്‍ ഹാര്‍ബര്‍), എറണാകുളം ജില്ലയിലെ പറവൂര്‍ മുന്‍സിപ്പാലിറ്റി (8), കൊടുങ്ങല്ലൂര്‍ (8), തൃക്കാക്കര മുന്‍സിപ്പാലിറ്റി (28), ആലുവ മുന്‍സിപ്പാലിറ്റി (ആലുവ മാര്‍ക്കറ്റ്), പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), വാണിയംകുളം (6), ആനക്കര (3), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (3), കീഴല്ലൂര്‍ (3), കുറ്റിയാട്ടൂര്‍ (13), കുന്നോത്ത്പറമ്പ് (15), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 12), ഉള്ളിക്കല്‍ (വാര്‍ഡ് 19), ചെങ്ങളായി (14), കാടാച്ചിറ (3), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലയാറ്റൂര്‍നീലേശ്വരം (15) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 153 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടി. ചൊവ്വാഴ്ച രോഗം ബാധിച്ചവരില്‍ 157 പേര്‍ വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനത്തുനിന്ന് വന്ന 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക് രോഗം വന്നു. ഉറവിടം അറിയാത്ത 15 കേസുകളുണ്ട്.

കോവിഡ് സ്ഥിരീകരിച്ചവര്‍ ; കൊല്ലം 11, പത്തനംതിട്ട 12, കോട്ടയം 3, ആലപ്പുഴ 18, ഇടുക്കി 1, തൃശൂര്‍ 10, പാലക്കാട് 29, മലപ്പുറം 63,
കോഴിക്കോട് 15 ,വയനാട് 3, കണ്ണൂര്‍ 19, കാസര്‍കോട് 13,

രോഗമുക്തരായവര്‍; തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, കോട്ടയം 1, എറണാകുളം 20, ഇടുക്കി 1,തൃശൂര്‍ 6, പാലക്കാട് 23, മലപ്പുറം 10,കോഴിക്കോട് 6, വയനാട് 3. കണ്ണൂര്‍ 9.

ലോക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം അഞ്ചുലക്ഷത്തോളം പേര്‍ വന്നു. 62.88 ശതമാനം പേര്‍ രാജ്യത്തിനകത്തു നിന്നും വന്നവരാണ്. ആഭ്യന്തര യാത്രക്കാരില്‍ 65 ശതമാനം പേരും വന്നത് റെഡ് സോണില്‍ നിന്നുമാണ്. തിരിച്ചു വന്നവരില്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്ത്. ഏറ്റവും കുറവ് വന്നത് വയനാട്ടില്‍, 12,652 പേര്‍.

കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ വന്നത് തമിഴ്‌നാട്ടില്‍ നിന്ന് 97,570 പേര്‍ വന്നു. 88,031 പേര്‍ കര്‍ണാടകയില്‍ നിന്നും വന്നു. ആഭ്യന്തര യാത്രക്കാരുടെ 75 ശതമാനവും വന്നത് ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. യുഎഇയില്‍ നിന്ന് 89,749 പേര്‍ വന്നു. കേരളത്തിലേക്ക് വന്നവരില്‍ 1989 പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തി. 2384 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1489 പേര്‍ രാജ്യാന്തര യാത്രക്കാരാണ്. സംസ്ഥാനത്തേക്ക് വന്നവരില്‍ 289 പേര്‍ മലപ്പുറത്താണ് പോസീറ്റീവ് ആയത്. ഏറ്റവും കുറവ് വയനാട്, ഇടുക്കി.

SHARE