കോണ്‍ക്രീറ്റ് മിക്‌സറില്‍ ഒളിച്ചു നാടുകടക്കാന്‍ ശ്രമിച്ച പതിനെട്ട് പേര്‍ പിടിയില്‍

കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില് നിന്നും അനധികൃതമായി നാടുകടക്കാന്‍ ശ്രമിച്ച അന്തര്‍സംസ്ഥാന തൊഴിലാളികള്‍ മധ്യപ്രദേശ് പൊലീസിന്റെ പിടിയില്‍. കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രക്കിന്റെ ടാങ്കിനുള്ളില്‍ സഞ്ചരിച്ച പതിനെട്ട് പേരെ ഉത്തര്‍പ്രദേശിലേക്കുള്ള ഹൈവേയില്‍ വെച്ച് പോലീസ് പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥര്‍ നോക്കിക്കൊണ്ടിരിക്കെ 18 ആളുകള്‍ ഒന്നിനു പുറകെ ഒന്നായി ടാങ്കില്‍ നിന്ന് പുറത്തേക്കിറങ്ങി വരുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ആളുകളെ അവരുടെ വീടുകളിലേക്ക് തിരികെ പോകാന്‍ കേന്ദ്രം അനുവദിച്ചിരിക്കെയാണ് തൊഴിലാളികള്‍ അനധികൃതമായി കടക്കാന്‍ ശ്രമിച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് ലഖ്നൗവിലേക്ക് പോവുന്നതിനിടെയാണ് മധ്യപ്രദേശിലിലെ ഇന്‍ഡോര്‍ നഗരത്തിവെച്ച് പൊലീസിന്റെ പിടിയിലായത്. പിടിച്ചെടുത്ത ട്രക്ക് പോലീസ് സ്റ്റേഷനിലേക്ക് അയച്ചതായും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉമാകാന്ത് ചൗധരി പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലെത്തിയ ഏഴ് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരികരിച്ചിരുന്നു.

SHARE