അബുദാബിയില്‍ 90 ദിവസം കൊണ്ട് 18 ദശലക്ഷം പേര്‍ ട്രാഫിക് പിഴ

 

അബുദാബി: പിഴ അമ്പത് ശതമാനമാക്കിക്കുറച്ച ദിവസങ്ങളില്‍ അബുദാബിയില്‍ ട്രാഫിക് പിഴയടക്കാന്‍ വന്‍ തിരക്ക്. ആഭ്യന്തര വകുപ്പ് പിഴയിളവ് നല്‍കിയ മൂന്നു മാസത്തിനിടെ 18 ലക്ഷം പേരാണ് പിഴയടച്ചത്. ഫെബ്രുവരി 28 വരെയുള്ള 90 ദിസവങ്ങളില്‍ ആകെ 1,867,728 പേര്‍ പിഴയടച്ചു തീര്‍ത്തു.
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരമാണ് പിഴ പകുതിയാക്കിക്കുറച്ചത്. 2017 ജനുവരി മുതല്‍ 2017 ഡിസംബര്‍ രണ്ട് വരെയുള്ള ട്രാഫിക് പിഴകളിലാണ് ഇളവ് നല്‍കിയത്. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായായിരുന്നു തീരുമാനം.

SHARE