തമിഴ്നാട്ടില്‍ നെയ്വേലി ലിഗ്‌നൈറ്റ് പ്ലാന്റില്‍ വീണ്ടും പൊട്ടിത്തെറി; അഞ്ചു മരണം; നിരവധിപ്പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിലെ നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാറ്റില്‍ നടന്ന പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്.
കടല്ലൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ലിഗ്‌നൈറ്റ് പ്ലാന്റിലെ ബൊയിലറിലാണ് പൊട്ടിത്തെറി ഉണ്ടായത്. രണ്ടാമത്തെ ഖനി സൈറ്റിലെ ബോയിലറാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെയ് മാസത്തില്‍ സമാനമായ സംഭവം ഇവിടെ ഉണ്ടായിട്ടുണ്ട്. അന്ന് നടന്ന അപകടത്തില്‍ എട്ടു ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്.