ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 16 പേര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ബ്രഹ്മന്‍ബാരിയിലാണ് അപകടം നടന്നത്. അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടൊണ്് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. ധാക്കയില്‍ നിന്നും ചിറ്റഗോങ്ങില്‍നിന്നും വന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം.

അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ വൈദ്യസഹായവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയാണെന്നും പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന അറിയിച്ചു. സിഗ്‌നല്‍ തെറ്റി, ഒരേ ട്രാക്കിലൂടെ ട്രെയിന്‍ എത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.

SHARE