കോയമ്പത്തൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച ഗര്‍ഭിണിയാക്കി. നാല് വിദ്യാര്‍ഥികളടക്കം പത്ത് പേര്ചേന്നാണ് 15 കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. കോയമ്പത്തൂരിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളില്‍ പഠിക്കുന്ന ഒന്‍പതാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് വിദ്യാര്‍ഥികളടക്കം ഏഴ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് മാതാപിതാക്കള്‍ സംഭവമറിയുന്നത്. തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ ഗര്‍ഭച്ഛിദ്രത്തിനായി കുട്ടിയെ എത്തിച്ചപ്പോള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായി ആശുപത്രി നിര്‍ദേശിക്കുകയായിരുന്നു. പിന്നാലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പെണ്‍കുട്ടി കടന്നുകളഞ്ഞു.
ഇതോടെ സംഭവത്തില്‍ പോലീസ് ഇടപെടുകയും പെണ്‍കുട്ടിയെ വൈകീട്ടോടെ കണ്ടെത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ചോദ്യംചെയ്യലിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. നാല് വര്‍ഷമായി തന്നെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പീഡിപ്പിച്ചവരില്‍ ഖനിത്തൊഴിലാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോവായ് പോലീസ് പറഞ്ഞു. കൊറോണ വൈറസിന് ചികിത്സ ലഭിക്കുമെന്ന ഭയത്താലാണ് പെൺകുട്ടി ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്.
പെണ്‍കുട്ടിയുടെ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രണയത്തിന്റെ പേരില്‍ ചതിച്ച കാമുകനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോവായ്യിലെ ധനശേഖര്‍ (24), സിങ്കനല്ലൂര്‍ പ്രദേശത്തെ കാര്‍ത്തിക് (23), സന്തോഷ് (20) എന്നിവരെയും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന മറ്റ് നാല് പേരെയും കോവായ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
സ്കൂളിലെ ഒരു ആണ്‍കുട്ടിയുമായി അടുപ്പത്തിലായ പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥി വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു ചെയ്തു. പിന്നാലെ പീഡിന വിവരം പുറത്തറിഞ്ഞ കൂട്ടുകാര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. കുടുംബം ഇല്ലാതിരുന്നപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും ബലാത്സംഗം ചെയ്തതായി പ്രതി പോലീസ് അന്വേഷണത്തില്‍ സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ പേര് അറിഞ്ഞ ശേഷം തന്നെ ഭീഷണിപ്പെടുത്തി അയല്‍ക്കാരായ ചിലരും പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
നാല് വിദ്യാര്‍ഥികളടക്കം ഏഴ് പ്രതികളെയാണ് നിലവില്‍ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരമടക്കമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാക്കാത്ത നാല് വിദ്യാര്‍ഥികളെ ജുവനൈല്‍ ഹോമിലേക്കും ബാക്കി മൂന്ന് പ്രതികളെ അവിനാശി സബ് ജയിലിലേക്കും മാറ്റി. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.