പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവതിക്കെതിരെ കേസ്

മൂന്നാർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്ക്‌ എതിരേ പോലീസ് കേസെടുത്തു. തമിഴ്നാട് സ്വദേശിനിയായ ഇരുപത്തൊന്നുകാരിക്കെതിരേയാണ് പോക്സോ നിയമപ്രകാരം മൂന്നാർ പോലീസ് കേസെടുത്തത്. ലക്ഷ്മി സ്വദേശിയായ പതിനഞ്ചുവയസ്സുകാരനെയാണ് ബന്ധുവായ യുവതി പീഡിപ്പിച്ചത്.

തമിഴ്നാട്ടിൽനിന്ന് ഒരാഴ്ച മുൻപാണ് യുവതി ആൺകുട്ടിയുടെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം കുട്ടിയുടെ രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അച്ഛനമ്മമാർ ചിത്തിരപുരത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു.

ഡോക്ടർ പരിശോധിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. ഡോക്ടർ വിവരമറിയിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. യുവതിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

SHARE