ബലാത്സംഗശ്രമം ചെറുത്ത 14 വയസ്സുകാരിയെ തീകൊളുത്തി കൊന്നു

റായ്പുര്‍: ബലാത്സംഗശ്രമം ചെറുത്ത 14 വയസ്സുകാരിയെ തീകൊളുത്തി കൊന്നു. ഛത്തീസ്ഗഢിലെ മുങേലി ജില്ലയില്‍ ചൊവ്വാഴ്ച്ചയായിരുന്നു പെണ്‍കുട്ടിയെ വീട്ടില്‍ കയറി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി ബുധനാഴ്ച മരണത്തിന് കീഴടങ്ങി.

ചൊവ്വാഴ്ച രാത്രിയാണ് വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ ബബ്ലു ഭാസ്‌കര്‍(30) എന്നയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടി ബലാത്സംഗശ്രമം ചെറുത്തുനിന്നു. ഇതില്‍ പ്രകോപിതനായ ബബ്ലു പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ദേഹമാസകലം തീ പടര്‍ന്ന പെണ്‍കുട്ടി നിലവിളിച്ച് വീടിന് പുറത്തേക്ക് ഓടി. നിലവിളി കേട്ടെത്തിയ സമീപവാസികള്‍ തീ അണച്ച് പെണ്‍കുട്ടിയെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.പ്രതിയായ ബബ്ലു ഭാസ്‌കറിനെ ബുധനാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്തതായി മുങേലി പോലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ തേജറാം പട്ടേല്‍ അറിയിച്ചു.

SHARE