കുന്ദമംഗലത്ത് അനാഥാലയത്തില്‍ 13 കാരിക്ക് പീഡനം : ഡയറക്ടറുടെ മകന്‍ അറസ്റ്റില്‍

Abuse

 

കോഴിക്കോട്: കുന്ദമംഗലത്ത് അനാഥാലയത്തിലെ 13കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുന്ദമംഗലം ഒഴയാടിയില്‍ പ്രവര്‍ത്തിക്കുന്ന ബറാക്ക ചില്‍ഡ്രന്‍സ് ഹോം ഡയറക്ടറുടെ മകന്‍ ഓസ്റ്റി(25)നെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കുട്ടി പഠിക്കുന്ന സ്‌കൂളിലെ ടീച്ചര്‍ കുട്ടിയുടെ സ്വഭാവത്തില്‍ കണ്ട മാറ്റത്തെ തുടര്‍ന്ന് കൗണ്‍സിലിങ് നടത്തിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. 2017 ഡിസംബര്‍ 25ന് മെയ്ക്കപ്പ് റൂമില്‍ വെച്ചും മറ്റൊരു ദിവസം തുണികള്‍ അലക്കുന്നതിനിടയിലും പീടിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ
രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.

 

കഴിഞ്ഞ ദിവസം കുട്ടിയുടെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് അനാഥാലയത്തിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. വ്യാഴാഴ്ചയാണ് കുട്ടി കുന്ദമംഗലം  പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.