13 ഇറ്റലിക്കാര്‍ക്കും കൊറോണയുടെ ലക്ഷണങ്ങളില്ലെന്ന് അമൃത്‌സര്‍ എസ്.ഡി.എം

പഞ്ചാബിലെ അമൃത്‌സറില്‍ കൊറോണ ബാധയുണ്ടെന്ന സംശയത്തില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന 13 ഇറ്റലിക്കാര്‍ക്കും കൊറോണയുടെ ലക്ഷണങ്ങളില്ലെന്ന് അമൃത്‌സര്‍ എസ്.ഡി.എം വികാസ് ഹീറ അറിയിച്ചു. ഇവരെല്ലാം പൂര്‍ണ ആരോഗ്യത്തോടെയാണുള്ളതെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് അവരെ ഐസൊലേറ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇതുവരെ 31 പേര്‍ക്കാണ് ഇന്ത്യയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മുന്‍കരുതല്‍ ശക്തമാക്കി. വൈറസ് പ്രചരണത്തിനെതിരെ ലോകസഭയില്‍ അടക്കം മുന്നറിയിപ്പ് നോട്ടീസ് നല്‍കി. സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തുന്നതടക്കം മുന്‍കരുതലുകളാണ് പാര്‍ലമെന്റില്‍ എടുത്തത്. ഡല്‍ഹിയിലെ ഇന്ന് കാലത്തെ സ്‌കൂള്‍ അസംബ്ലി ഒഴിവാക്കി. സര്‍ക്കാര്‍ ഓഫീസുകളില്‍ തൊഴിലാളികളുടെ പഞ്ചിങ് രീതിയില്‍ മാര്‍ച്ച് 31 വരെ പ്രത്യേക രീതി ഏര്‍പ്പെടുത്തി.

SHARE