ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദ് പ്രദേശത്തെ ചേരികളില്‍ വീണ്ടും തീപിടുത്തം. ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ 1.30 ന് വാല്‍മീകി മൊഹല്ലയില്‍ ഉണ്ടായ തീപിടുത്തത്തെക്കുറിച്ച് ഒരു കോള്‍ ലഭിച്ചതായും 22 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയെന്നും ഡല്‍ഹി ഫയര്‍ സര്‍വീസസ് അറിയിച്ചു.
പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാമത്തെ തീപിടുത്തമാണ് നടക്കുന്നത്. സംഭവത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടോയെന്ന് വ്യക്തമല്ല. 120 കുടിലുകള്‍ കത്തി നശിച്ച തീപിടുത്തം പുലര്‍ച്ചെ 3.30 ഓടെയാണ് നിയന്ത്രണ വിധേയമാക്കിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല.
കഴിഞ്ഞയാഴ്ച തുഗ്ലക്കാബാദ് ഗ്രാമത്തില്‍ വന്‍ തീപിടിത്തമുണ്ടായത്. 250 ഓളം വീടുകള്‍ നശിച്ച അപകടത്തെ കുറിച്ചുള്ള പരിശോധനകള്‍ അന്വേഷണങ്ങളും നടന്നുവരുന്നതിനിടെയാണ് പ്രദേശത്ത് വീണ്ടും തീപിടുത്തമുണ്ടായിരിക്കുന്നത്.