ചോക്ലേറ്റ് നല്‍കി ബലാത്സംഗം; ചലന ശേഷി നഷ്ടപെട്ട 12കാരി മരിച്ചു

പൂനെ: ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. പീഡനത്തെ തുടര്‍ന്ന് ചലന ശേഷി നഷ്ടപെട്ട 12കാരി ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂനെയിലെ കര്‍സായിയില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരയായ കുട്ടികള്‍ തൊഴില്‍ ചെയ്തു വന്നിരുന്നവരാണെന്നു പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം. കളിച്ചു കൊണ്ടിരുന്ന കുട്ടികളെ പ്രതികള്‍ ചോക്ലേറ്റ് വാങ്ങിതരാമെന്നു പറഞ്ഞു കൂട്ടികൊണ്ടു പോകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിയ ശേഷം ഇരുവരും കുട്ടികളെ മാറി മാറി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

മാതാപിതാക്കളോട് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ കുട്ടികള്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചത് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. മരണത്തിന് കീഴടങ്ങിയ പെണ്‍കുട്ടി തീര്‍ത്തു അവശയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.