ബംഗാളില്‍ 12 സിനിമാതാരങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വഴിയെ സംസ്ഥാനത്തെ ബി.ജെ.പിയില്‍ സിനിമാതാരങ്ങള്‍ ചേര്‍ന്നു. പന്ത്രണ്ട് സിനിമ-ടെലിവിഷന്‍ താരങ്ങളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പ്രമുഖ സിനിമ നടി പര്‍ണോ മിത്ര, ഋഷി കൗശിക്, കാഞ്ചന മൊയിത്ര, രൂപാഞ്ജന മിത്ര തുടങ്ങി 12പേരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇവര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചലച്ചിത്രതാരങ്ങള്‍ അടക്കമുള്ള വന്‍ താരനിരയെയാണ് തൃണമൂല്‍ കോണ്‍ഗ്രസിനായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തിറക്കിയത്. നുസ്രത് ജഹാന്‍, മിമി ചക്രബര്‍ത്തി, ശതാബ്ദി റോയി, ദീപക് അധികാര്‍ തുടങ്ങിയവരായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന താര സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ നുസ്രത് ഹാനും മിമി ചക്രബര്‍ത്തിയും പാര്‍ലമെന്റിലും താരങ്ങളായിരുന്നു.

SHARE