പെരിന്തല്‍മണ്ണ ബിവറജസ് കോര്‍പറേഷനില്‍ 11 പേര്‍ക്ക് കോവിഡ് പോസിറ്റീവ്; ഔട്ട്ലറ്റ് അടക്കില്ലെന്ന് സര്‍ക്കാര്‍

പെരിന്തല്‍മണ്ണ: ബിവറജസ് കോര്‍പറേഷന്റെ പെരിന്തല്‍മണ്ണയിലെ റീട്ടെയ്ല്‍ ഔട്ട്‌ലറ്റില്‍ 11 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. മുന്‍പ് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്ന് ക്വാറന്റീനിലായിരുന്നവരാണ് ഇപ്പോള്‍ കോവിഡ് പോസിറ്റീവ് ആയത്. സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ബിവറജസ് ഔട്‌ലെറ്റും പരിസരങ്ങളും അണുമുക്തമാക്കിയിരുന്നു.

ഔട്ട്‌ലറ്റിന്റെ പ്രവര്‍ത്തനത്തിനു വേണ്ടി മറ്റിടങ്ങളില്‍ നിന്നുള്ള അഞ്ചു ജീവനക്കാരെ ഇവിടേക്ക് താല്‍ക്കാലികമായി നിയോഗിച്ചു. ഔട്‌ലെറ്റ് അടച്ചിടേണ്ട സാഹചര്യം നിലവില്‍ ഇല്ല എന്നാണ് ഔദ്യോഗിക വിശദീകരണം. കോവിഡ് സ്ഥിരീകരിച്ചവര്‍ ക്വാറന്റീനില്‍ പോകുന്നതിന്റെ തലേന്ന് അങ്ങാടിപ്പുറത്തെ ഡിപ്പോയിലും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയുള്ള മൂന്നു പേരോടും ക്വാറന്റീനില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

SHARE