കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ 11 നേഴ്‌സുമാര്‍ക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് പാലാഴിയിലുള്ള സ്വകാര്യ ഹോസ്പിറ്റലിലെ 11 നേഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രമുഖ ഹൃദ്രോഗ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ചികിത്സ തേടിയവരോടും ക്വാറന്റെയ്‌നില്‍ പോവാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. നേരത്തെ പന്തീരങ്കാവ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പ്രധാന ഹൃദ്രോഗ ആശുപത്രി ആയതിനാല്‍ ജില്ലയില്‍ നിന്നും അടുത്ത പ്രദേശങ്ങളില്‍ നിന്നുമുള്ള നിരവധി രോഗികള്‍ ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരെ ഡിസ്ചാര്‍ജ് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കൂടാതെ പ്രദേശത്തെ നിരവധി പേര്‍ ആശുപത്രിയിലെ ജീവനക്കാരാണ്. ഇത് ഈ പ്രദേശങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

SHARE