ശതചിത്ര ഡോക്യുമെന്ററിയാകുന്നു; നൂറു കലാകാരൻമാരുടെ ചിത്ര ശിൽപ പ്രദർശനം

ഫോട്ടോ: ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന നൂറു കലാകാരൻമാരുടെ ചിത്ര ശിൽപ പ്രദർശനം 'ശതചിത്ര' ആസ്പദമാക്കി ബി എം റാസി സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ ഡോ. എം കെ മുനീർ എം എൽ എ നിർവഹിക്കുന്നു
കോഴിക്കോട്: ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന നൂറു കലാകാരന്‍മാരുടെ ചിത്ര ശില്‍പ പ്രദര്‍ശനം ‘ശതചിത്ര’ ഡോക്യുമെന്ററിയാകുന്നു. ചിത്രകലയില്‍ പുതിയ അധ്യായം സൃഷ്ടിച്ച ശതചിത്ര സമകാലിക ചിത്രകയുടെ പ്രതിഫലനം കൂടിയാണ്. നൂറു കലാസൃഷ്ടികള്‍ പങ്കുവെക്കുന്ന വിഷയ വൈവിധ്യവും രചനാശൈലിയിലെ വ്യതിരിക്തതയും പുതിയ കലാപരീക്ഷണങ്ങളും ക്യാമറയില്‍ പകര്‍ത്തുന്നതോടൊപ്പം പ്രമുഖ കലാകാരന്മാരും കലാനിരൂപകരും ശതചിത്രയിലെ കലാവിഷ്‌കാരങ്ങളെക്കുറിച്ചും ചിത്രകലയില്‍ ഈ പ്രദര്‍ശനം ഉണ്ടാക്കാനിടയുള്ള ഇടപെടലുകളെക്കുറിച്ചും സംസാരിക്കുന്നു. ചലച്ചിത്ര പ്രവര്‍ത്തകനായ ബി എം റാസിയാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. മുഹമ്മദ് എയാണ് ക്യാമറ.
ആര്‍ട്ട്ഗാലറിയില്‍ നടന്ന ചടങ്ങില്‍ ഡോ. എം കെ മുനീര്‍ എം എല്‍ എ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു.

SHARE