ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്തു വയസുകാരന്‍ മരിച്ചു

ന്യഡല്‍ഹി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പത്തു വയസുകാരന്‍ മരിച്ചു. തെക്കന്‍ ഡല്‍ഹിയിലെ സംഘംവിഹാറില്‍ ഇന്നലെയാണ് സംഭവം. അപകടത്തില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ സഫ്ദര്‍ജങ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്യാസ് ലീക്കായതിനു ശേഷം വന്‍ സ്‌ഫോടനം ഉണ്ടാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

SHARE