‘പത്ത് വയസ്സുകാരിയുടെ രക്തം സ്വീകരിക്കുമോ?’; കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ തയ്യാറായ പെണ്‍കുട്ടിക്ക് അഭിനന്ദന പ്രവാഹം

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ തയ്യാറായ പെണ്‍കുട്ടിക്ക് അഭിനന്ദന പ്രവാഹം. എടയൂര്‍ അത്തിപ്പറ്റ കൂനങ്ങാട്ടുപറമ്പില്‍ സക്കീര്‍ ഹുസൈന്‍-ഹസീന ദമ്പതികളുടെ മകള്‍ ഫാത്തിമ ഷെറിനെ തേടിയാണ് അഭിനന്ദനമെത്തിയത്. കോഴിക്കോട്ടെ രക്തദാനസേന കോഓഡിനേറ്ററെ വിളിച്ച് ഫാത്തിമ രക്തം നല്‍കാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

രക്തം ആവശ്യമുണ്ടെന്ന അറിയിപ്പ് സഹോദരിയുടെ ഫോണില്‍ കണ്ടാണ് വെങ്ങാട് ടി.ആര്‍.കെ.എ.യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ ബന്ധപ്പെട്ടത്. തനിക്ക് പത്ത് വയസാണെന്നും പത്ത് വയസുകാരിയുടെ രക്തം സ്വീകരിക്കുമോ എന്നുമാണ് ഫാത്തിമ ചോദിച്ചത്. എന്നാല്‍ പത്ത് വയസുകാരിയുടെ രക്തം സ്വീകരിക്കാനാകില്ലെന്ന് കോഓഡിനേറ്റര്‍ മറുപടി നല്‍കി. വിളിച്ചതില്‍ സന്തോഷമുണ്ടെന്നും അറിച്ചു. സംഭവം പുറംലോകമറിഞ്ഞതോടെ നിരവധി പേര്‍ ഫോണിലും നേരിട്ടെത്തിയും ഫാത്തിമയെ അഭിനന്ദിക്കുകയായിരുന്നു.

SHARE