ഷിംലയില്‍ ട്രാവലര്‍ കൊക്കയിലേക്കു മറിഞ്ഞ് 13 മരണം

ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ മൂന്നു ദമ്പതികള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. ടിയുനി സ്വാരാ പാതയില്‍ സനൈലിലാണ് അപകടം നടന്നത്.  നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കൊക്കയിലേക്ക് വീഴുകയായിരുന്നു. പത്തു പേര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. പരിക്കേറ്റ മൂന്നു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

വാഹനത്തിലുണ്ടായിരുന്ന മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മദ്വാര്‍ സിങ് (48) ഭാര്യ ബേസന്തി ദേവി (44), മകന്‍ മണിഷ് (24), 38 കാരനായ പ്രേം സിംഗ്, ഭാര്യ പൂനം (30), അവരുടെ ആറ് വയസ്സ് പ്രായമായ മകള്‍ റിധിമ, 44 കാരനായ അട്ടാര്‍ സിങ്ങും ഭാര്യ മുന ദേവി (40), കൂടാതെ ബിട്ടു (42), ബന്ദി ദേവി (48), നര്‍ സിംഗ് (35), മനോജ് (35), അനില്‍ (28) എന്നിവരാണ് മരിച്ചത്.

SHARE