പത്ത് ബൈത്തുറഹ്മകള്‍ ഒരുമിച്ച് നല്‍കി ബഹറൈന്‍ കെ.എം.സി.സി

 

ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച് ഒരു കൂര വെക്കാന്‍ കഴിയാതെ വിഷമിക്കുന്ന പ്രവാസികള്‍ക്ക് ബൈത്തുറഹ്മ ഒരുക്കി സഹായിക്കുന്ന ബഹ്‌റൈന്‍ കെ.എം.സി.സി.പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എം.പി. പറഞ്ഞു. ബഹ്‌റൈന്‍ കെ.എം.സി.സി.പ്രവാസി ബൈത്തുറഹ്മ താക്കോല്‍ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണീരോടെ ഒരു പ്രവാസിയും മടങ്ങരുതെന്ന സന്ദേശമുയര്‍ത്തി ബഹ്‌റൈന്‍ കെ.എം.സി.സി. തുടങ്ങി വെച്ച അന്‍പത്തൊന്ന് ബൈത്തുറഹ്മകളില്‍ 36 വീടുകളാണ് ഇതിനോടകം പൂര്‍ത്തീകരിച്ചു നല്‍കിയത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ബൈത്തുറഹ്മയുടെ താക്കോല്‍ദാനം നിര്‍വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.

SHARE