നേപ്പാള്‍ അതിര്‍ത്തിയില്‍ വെടിവെയ്പ്പ്; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; നാല്‌ പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയിലുണ്ടായ വെടിവെയ്പ്പില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ബിഹാറിലെ അതിര്‍ത്തി ജില്ലയായ സീതാമഡിയിലാണ് സംഭവം. നേപ്പാള്‍ അതിര്‍ത്തി പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരു കര്‍ഷകനായ ജനന്‍ നഗര്‍ സ്വദേശി നാഗേശ്വര്‍ റായി (25) മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഫാമില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരെ നേപ്പാള്‍ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് സംഭവം.

സോനെബര്‍ഷ ജില്ലയിലെ പോലീസ് സ്റ്റേഷന് കീഴിലുള്ള പിപ്ര പാര്‍സന്‍ പഞ്ചായത്തിലെ ലാല്‍ബണ്ടി-ജാന്‍കി നഗര്‍ അതിര്‍ത്തിയിലാണ് ഇന്ത്യക്കാരും നേപ്പാള്‍ പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടാതെന്നും തുടര്‍ന്നാണ് വെടിവയ്പ്പ് ഉണ്ടായതന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വെടിവയ്പ്പ് നടന്ന സ്ഥലം നേപ്പാള്‍ അധികാരപരിധിയിലുള്ള മേഖലയിലാണ് വെടിവെപ്പുണ്ടായത്. വിവേചനരഹിതമായാണ് നേപ്പാള്‍ പോലീസ് വെടിയുതിര്‍ത്തതെന്ന് പ്രദേശവാസികള്‍ പറയുന്നു. വികേശ് കുമാര്‍ റായ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഉമേഷ് റാമിനും ഉദയ് താക്കൂറിനും കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നതിനിടെയാണ് വെടിയേറ്റു. ലഗാന്‍ റായി എന്നയാളെ നേപ്പാള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പരിക്കേറ്റവരെ സീതാമരി സര്‍ദാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കിടെ മാര്‍ച്ച് 22 ന് അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചിരിക്കെ ഇത് രണ്ടാം തവണയാണ് വെടിവെയ്പ്പുണ്ടാവുന്നത്. ഇന്ത്യയുമായി 1,850 കിലോമീറ്റര്‍ (1,150 മൈല്‍) തുറന്ന അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് നേപ്പാള്‍. ആളുകള്‍ ജോലിക്കായും കുടുംബ സന്ദര്‍ശനത്തിനായും മറ്റും അതിര്‍ത്തി മുറിച്ച് സഞ്ചരിക്കാറുണ്ട്.

SHARE