തിരുവനന്തപുരം: സ്വാശ്വയ സമരത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന് രംഗത്ത്. വിഷയത്തില്‍ സര്‍ക്കാറിന്റെ സമീപനം തെറ്റാണ്, സെക്രട്ടറിയേറ്റിന് മുന്നില്‍ യുഡിഎഫ് എം.എല്‍.എമാര്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരാഹാരസമരം ഒത്തുതീര്‍പ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. അതേസമയം വി.എസിന്റെ നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചില്ല. സമരം ചെയ്യുന്ന യുഡിഎഫ് എം.എല്‍.എമാരെ വി.എസ് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണ് വി.എസിന്റെ പ്രസ്താവന വരുന്നത്. അതേസമയം വിഎസിന്റെ വാക്ക് സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.