സുധീരന്റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് ഹൈക്കമാന്റ്; താല്‍ക്കാലിക അധ്യക്ഷനെ നിയമിച്ചേക്കും

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള വിഎം സുധീരന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ്്. സോണിയ ഗാന്ധി തിരിച്ചെത്തിയ ശേഷമെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു. രാജി സോണിയ ഗാന്ധി അംഗീകരിച്ച ശേഷം മാത്രം ഇടക്കാല സംവിധാനം വരും. സംഘടനാ തെരഞ്ഞെടുപ്പ് വരെയാണ് താല്‍ക്കാലിക സംവിധാനം ഒരുക്കുകയെന്നും ഹൈക്കമാന്റ് വ്യക്തമാക്കി. സോണിയ എത്തി രാജി അംഗീകരിച്ച ശേഷം കെപിസിസിക്ക് താല്‍ക്കാലിക അധ്യക്ഷനെ നിയമിക്കുമെന്നാണ് ഹൈക്കമാന്റ് അറിയിച്ചത്. വിഎം സുധീരന്‍ രാജിവെച്ച് ഒഴിഞ്ഞതോടെ എംഎം ഹസന് കെപിസിസി അധ്യക്ഷന്റെ ചുമതല നല്‍കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധ്യക്ഷനെ ഹൈക്കമാന്റ് തീരുമാനിക്കട്ടേയെന്നാണ് ഐ ഗ്രൂപ്പെടുത്ത നിലപാട്.

SHARE