സര്‍ക്കാറിനെ പുകഴ്ത്തുന്ന സിനിമകള്‍ മാത്രം അനുവദിക്കുന്ന കാലം വരും പി. ചിദംബരം

 

സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ്സ് നേതാവ് പി.ചിദംബരം. സര്‍ക്കാറിനെ പ്രകീര്‍ത്തിക്കുന്ന സിനിമകളും ഡോക്യൂമെന്ററികളും മാത്രം നിര്‍മിച്ചാല്‍ മതിയെന്ന നിയമം വരാന്‍ പോവുകയാണെന്നും സിനിമ നിര്‍മിക്കുന്നവര്‍ ഇനി ജാഗ്രത പാലിക്കണമെന്നും ചിദംബരം മുന്നറിയിപ്പ് നല്‍കി.

പരാശക്തി എന്ന സിനിമ ഇന്നാണ് റിലീസ് ചെയ്തതെങ്കില്‍ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടാവുമായിരുന്നെന്നും ചിദംബംരം ട്വിറ്ററില്‍ കുറിച്ചു. ഹിന്ദു മതത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ക്കിടയിലെ ആചാരങ്ങളെ വിമര്‍ശക്കുന്നതായിരുന്നു പരാശക്തി.

മെര്‍സല്‍ സിനിമക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന പാശ്ചാലത്തിലാണ് ചിദംബരത്തിന്റെ പ്രതികരണം.

SHARE