ഷാഹിദ് തിരുവള്ളൂരിന് സിവില്‍ സര്‍വീസ് പ്രവേശനം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി ഷാഹിദ് തിരുവള്ളൂരിന് ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 693-ാം റാങ്ക്. കാപ്പാട് കുഞ്ഞി ഹസന്‍ മുസ്ലിയാര്‍ ഇസ്ലാമിക് അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഷാഹിദ് ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് പ്രൊജക്ടിലൂടെയാണ് സിവില്‍ സര്‍വീസ് പഠനം ആരംഭിച്ചത്. ‘ചന്ദ്രിക’യില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നു.

 

SHARE