ശശികലക്കെതിരായ പരാതിക്ക് എട്ട് ദിവസം; ഇതുവരെ നടപടിയായില്ല

ഹിന്ദുഐക്യ വേദി സംസ്ഥാന നേതാവ് കെ.പി ശശികലക്കെതിരെ അഡ്വ. ഷുക്കൂര്‍ നല്‍കിയ പരാതിയില്‍ എട്ട് ദിവസം കഴിഞ്ഞിട്ടും നടപടിയായില്ല. ഹൊസ്ദുര്‍ഗ് സ്വദേശിയും പബ്ലിക് പ്രോസിക്യൂട്ടറുമായ ഷുക്കൂര്‍ ഒക്ടോബര്‍ 15നാണ് ശശികലയുടെ വിദ്വേശ പ്രസംഗത്തിനെതിരെ കാസര്‍കോട് ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കിയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ശശികല നടത്തിയ പ്രസംഗത്തിന്റെ മൂന്നു വിഡിയോ ദൃശ്യങ്ങള്‍ സഹിതമായിരുന്നു പരാതി. നേരത്തെ നൗഷാദിന്റെ തന്നെ പരാതിയില്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ പൊലീസ് യുഎപിഎ ചുമത്തി ജയിലിടച്ചിരുന്നു.

എന്നാല്‍, ശശികലയുടെ കാര്യത്തില്‍ ഐപിസി 153-a വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമായിട്ടു കൂടി നടപടി വൈകുന്നതില്‍ പ്രതിഷേധം കനക്കുകയാണ്.  വിഷയത്തില്‍ നിയമോപദേശം തേടി ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കത്ത് നല്‍കുകയാണ് ചെയ്തത്.  സംഘ്‌  നേതാവിനെ തൊടാന്‍ പൊലീസിന് ഭയമാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

SHARE