വയനാട്ടില്‍ ആറംഗ മൃഗവേട്ട സംഘം പിടിയില്‍

സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ റിസോര്‍ട്ടില്‍ താമസിച്ച് മൃഗവേട്ട നടത്താനായി തോക്കുമായി ചെട്ട്യാലത്തൂര്‍ വനത്തില്‍ ഇറങ്ങിയ ആറംഗ സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടി.

മലപ്പുറം മങ്കട സ്വദേശികളായ ഫൈസല്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ലത്തീഫ്, സംജാദ് എന്ന സംജിത്ത്, വയനാട് പുന്നന്‍കുന്ന് സ്വദേശി പ്രവീണ്‍, കുഞ്ഞപ്പന്‍ എന്ന ജോസഫ് എന്നിവരാണ് പിടിയിലായത്.

ഇവര്‍ സഞ്ചരിച്ച കാറും കൈവശം വച്ചിരുന്ന തോക്കും മറ്റ് മാരകായുധങ്ങളും പിടികൂടിയിട്ടുണ്ട്.

SHARE