വയനാട്ടിലെയും അമേഠിയിലെയും ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ജനതയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിജയിച്ച എല്ലാവര്‍ക്കും മോദിക്കും എന്‍.ഡി.എയ്ക്കും ആശംസ അറിയിക്കുകയും ചെയ്തു. തന്നെ എം.പിയായി തെരഞ്ഞെടുത്ത വയനാട്ടിലെ ജനങ്ങള്‍ക്കും അമേഠിയിലെ ജനങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ കഠിന പരിശ്രമം നടത്തിയ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കേരളത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.പി സുനീറിനെതിരെ 431770 ഭൂരിപക്ഷത്തിനാണ് രാഹുല്‍ ജയിച്ചത്. അതേ സമയം അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു.

SHARE