റോബര്‍ട്ട് വദ്രക്ക് ഉപാധികളോടെ ജാമ്യം

New Delhi: Businessman Robert Vadra leaves after appearing before Enforcement Directorate (ED) in a money laundering case, in New Delhi, Thursday, Feb. 07, 2019. (PTI Photo)(PTI2_7_2019_000059B)

ന്യൂഡല്‍ഹി: റോബര്‍ട്ട് വദ്രക്ക് ഡല്‍ഹി പട്യാല ഹൗസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ലണ്ടനില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ജാമ്യം ലഭിച്ചത്. അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം, അനുമതി കൂടാതെ രാജ്യം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നിങ്ങനെ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വദ്രക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി വാദിച്ചു. വദ്ര ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയെ അറിയിച്ചത്.

SHARE