രജൗരിയില്‍ പാക് വെടിവെപ്പ് സൈനികന്‍ കൊല്ലപ്പെട്ടു

 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. സുനദര്‍ബനി സെക്ടറില്‍ ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന്‍ പ്രകോപനമൊന്നുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഗുരുതരമായി പരിക്കേറ്റ ആര്‍മി റിലീഫ്‌മെന്‍ ജയദ്രത് സിങിനെ വ്യോമമാര്‍ഗം ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ മറ്റൊരു സൈനികനെയും വ്യോമമാര്‍ഗം ആസ്പത്രിയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലെ ദയൂബന്ദ് താലൂക്ക് സ്വദേശിയാണ് ജയദ്രത് സിങ്.

SHARE