നതാല്‍: ബൊളീവിയയുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ ഹീറോ നെയ്മറിന്റെ നെറ്റി പൊട്ടി രക്തമൊഴുകി. ബ്രസീല്‍ 4-0ന് മുന്നില്‍ നില്‍ക്കേ 65-ാം മിനുട്ടിലായിരുന്നു സംഭവം. ഇടതു കാലില്‍ പന്ത് വെച്ച് ബൊളീവിയയുടെ യാസ്മാനി ഡൂകിനെ മറികടക്കാന്‍ നെയ്മര്‍ ശ്രമിക്കവേ എതിരാളിയുടെ കൈത്തണ്ട ബ്രസീല്‍ താരത്തിന്റെ വലതു കണ്ണിനു സമീപം ഇടിക്കുകയായിരുന്നു. മുഖത്തു നിന്ന് രക്തം വാര്‍ന്നതോടെ ബാര്‍സലോണ താരം മൈതാനത്ത് വീണു. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും 68-ാം മിനുട്ടില്‍ നെയ്മറെ തിരിച്ചുവിളിച്ചു.