മൂന്ന് ഇടിമിന്നലില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വിമാനം; വീഡിയോ


ലണ്ടന്‍: ഇടിമിന്നലില്‍നിന്നു വിമാനം അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്ത്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനു മുന്‍പ് വിമാനം ഒരേസമയമുണ്ടായ 3 ഇടിമിന്നലില്‍ അകപ്പെടുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ രക്ഷപെടുന്നതുമാണ് വിഡിയോയില്‍. മൂടിയ കാലാവസ്ഥയിലാണു വിമാനത്തിന്റെ ലാന്‍ഡിങ്.

വ്യത്യസ്ത സ്ഥലങ്ങളില്‍നിന്ന് ഉദ്ഭവിച്ചുവരുന്ന ഇടിമിന്നലാണ് വിമാനത്തില്‍ പതിക്കുന്നത്. ആര്‍ക്കുമൊരു അപകടവും ഉണ്ടാകരുതെന്നാണ് പ്രാര്‍ഥിച്ചതെന്ന് ദൃശ്യം കണ്ടവര്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ യാത്രികര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നാണു വിലയിരുത്തല്‍.

SHARE