ഭാര്യയുടെ യൂണിഫോം കാമുകിക്ക് നല്‍കി പൊലിസ് വേഷത്തില്‍ കവര്‍ച്ച; ഇരുവരും അറസ്റ്റില്‍

ഭോപ്പാല്‍: പൊലീസ് ഉദ്യോഗസ്ഥയായ ഭാര്യയുടെ യൂണിഫോം കാമുകിയെ ഉടുപ്പിച്ച് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു പേരും അറസ്റ്റില്‍. ഉദ്യോഗസ്ഥയുടെ ഭര്‍ത്താവും കാമുകിയുമാണ് അറസ്റ്റിലായത്. ഇന്‍ഡോറിലാണ് സംഭവം.

മധ്യപ്രദേശിലെ പൊലീസ് ഇന്‍സ്‌പെക്ടറായ ഭാര്യയുടെ യൂണിഫോമെടുത്ത് ഭര്‍ത്താവ് കാമുകിക്ക് നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എന്ന അധികാരം പ്രയോഗിച്ച് പല തരത്തില്‍ ഇരുവരും ചേര്‍ന്ന് കവര്‍ച്ചകള്‍ നടത്തി. യുവതിയില്‍ നിന്ന് വ്യാജ പൊലീസ് ഐഡന്റിറ്റി കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.