ന്യൂഡല്‍ഹി: ഒളിംപിക് ചരിത്രത്തില്‍ ഇന്ത്യയുടെ ഒരേയൊരു സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ഔദ്യോഗികമായി കരിയര്‍ അവസാനിപ്പിച്ചു. റിയോ ഒളിംപിക്‌സിനു ശേഷം വിരമിക്കല്‍ ഉടനുണ്ടാകുമെന്ന് സൂചിപ്പിച്ച ബിന്ദ്ര യുവതാരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കാന്‍ സമയമായെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍.ആര്‍.എ.ഐ)ആണ് ചടങ്ങ് സംഘടിപ്പിച്ചത്.