ഷാര്‍ജ:ട്വന്റി 20 പരമ്പരക്കു പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയും പാകിസ്താന്. രണ്ടാം ഏകദിനത്തില്‍ 59 റണ്‍സിനാണ് പാകിസ്താന്റെ ജയം.ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ബാബര്‍ അസമിന്റെ (123) സെഞ്ച്വറി മികവില്‍ അഞ്ച് വിക്കറ്റിന് 337 എന്ന കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടി. ബാബറിനു പുറമെ ശുഐബ് മാലിക് (90), സര്‍ഫറാസ് അഹ്്മദ് (60) എന്നിവരുടെ ഇന്നിങ്സുകളും നിര്‍ണായകമായി. ആദ്യ ഏകദിനത്തിലും ബാബര്‍ സെഞ്ച്വറി നേടിയിരുന്നു.
വിന്‍ഡീസിന്റെ രണ്ടാം വിക്കറ്റില്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റും (39) ഡാരന്‍ ബ്രാവോയും (61) 89 റണ്‍സ് ചേര്‍ത്തത് പാകിസ്താനെ ആശങ്കപ്പെടുത്തിയിരുന്നു. ഇരുവരുടെയും റണ്‍ഔട്ട് കളിയുടെ ഗതി പാകിസ്താന് അനുകൂലമാക്കി. മര്‍ലോണ്‍ സാമുവല്‍സ് (57) ഇന്നിങ്സ് നേരെയെക്കാന്‍ ശഅരമം നടത്തിയെങ്കിലും ദിനേശ് രാംദിന് (34), കീറണ്‍ പൊളാര്‍ഡ് (22), കാര്‍ലോസ് ബ്രാത്വെയ്റ്റ് (14) എന്നിവര്‍ക്ക് വലിയ ഇന്നിങ്സുകള്‍ കളിക്കാന്‍ കഴിഞ്ഞില്ല.