പ്രിന്‍സിപ്പാള്‍ എസ്.എഫ്.ഐയുടെ കൈയിലെ പാവ, അഖിലിനെ കുത്തിയ കേസിലെ പ്രതിക്കു വരെ കോളജില്‍ സംരക്ഷണം- യൂണിവേഴ്‌സിറ്റി കോളജിലെ നെറികേടിനെതിരെ നിഖിലയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പാളിനും എസ്.എഫ്.ഐക്കുമെതിരെ വെളിപ്പെടുത്തലുമായി മുന്‍വിദ്യാര്‍ത്ഥിനി നിഖില രംഗത്ത്. പ്രിന്‍സിപ്പാള്‍ എസ്.എഫ്.ഐയുടെ കയ്യിലെ പാവയാണെന്ന് ശ്രമിച്ച നിഖില പറഞ്ഞു. നേരത്തെ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയാണ് നിഖില.

കോളജില്‍ എസ്.എഫ്.ഐക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് പ്രിന്‍സിപ്പാളാണ്. അഖിലിനെ കുത്തിയ കേസിലെ പ്രതിയായ നസീം മുമ്പ് ഒളിവില്‍ കഴിഞ്ഞത് കോളജില്‍ തന്നെയായിരുന്നു. പൊലീസുകാരനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നസീം കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് മുറിയില്‍ ഒളിവില്‍ കഴിഞ്ഞത്-നിഖില വ്യക്തമാക്കുന്നു.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കോളജ് കാന്റീനില്‍ പ്രവേശിക്കാന്‍ എസ്.എഫ്.ഐക്കാര്‍ അനുവദിക്കാറില്ല. അതിനെ ചോദ്യം ചെയ്താല്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തും. എല്ലാവരും എസ്.എഫ്.ഐയില്‍ ചേര്‍ന്നേ പറ്റൂ എന്നാണ് അവരുടെ നിലപാട്. എതിര്‍ത്തു നിന്ന പലരെയും കോളജില്‍ നിന്ന് പറഞ്ഞുവിട്ടിട്ടുണ്ട് എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയിരുന്നതെന്നും നിഖില പറഞ്ഞു.

SHARE