
ന്യൂഡല്‍ഹി: ലോക വെള്ളമെഡല്‍ ജേതാവും ബാഡ്മിന്റണ്‍ താരവുമായ പി.വി. സിന്ധുവിന് പദ്മഭൂഷണ്‍ പുരസ്കാരം നല്കാന് കേന്ദ്ര കായികമന്ത്രാലയത്തിന്റെ ശിപാര്‍ശ. ലോകോത്തര താരവും ഒളിംപിക്സ് വെള്ളമെഡല്‍ ജേതാവുമായ സിന്ധു ഇന്ത്യന്‍ ബാഡ്മിന്റണ്‍ നല്കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്ത് പുരസ്കാരം നല്‍കണമെന്നാണ് കായിക മന്ത്രാലയത്തിന്റെ ശുപാര്‍ശ. ഈ സീസണിലെ മികച്ച പ്രകടനങ്ങളാണ് സിന്ധുവിനെ പുരസ്കാരത്തിനുള്ള നോമിനേഷന് പട്ടികയില്‍ ഇടം നല്‍കിയത്.ഈ വര്‍ഷം മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ഗ്ലാസ്കോയില്‍ നടന്ന ലോക ചാപ്യന്ഷിപ്പില് വെള്ളിയും കൊറിയന്‍ ഓപ്പണ്‍ സീരിസ് കിരീടവും സ്ിന്ധു സ്വന്തമാക്കിയിരുന്നു.
2015ല്‍ രാഷ്ട്രം സിന്ധുവിനെ പത്മശ്രീ നല്കി ആദരിച്ചിരുന്നു. 22 കാരിയായ സിന്ധു കൊറിയന്‍ സൂപ്പര്‍ സീരിസിലൂടെ കിരീടം ചൂടുന്ന പ്രഥമ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സ്വന്തമാക്കി.
ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെ പദ്മഭൂഷണ്‍ പുരസ്കാരത്തിന് ബിസിസിഐ ശിപാര്‍ശ ചെയ്തിട്ടുണ്ട്.