പാരാലിംപിക്‌സ്: ജാവലിൻ ത്രോയിൽ ജാജാരിയ സിങിന് സ്വർണം

റിയോ: പാരാലിംപിക്‌സില്‍ ഇന്ത്യന്‍ താരങ്ങളുടെ മെഡല്‍ വേട്ട തുടരുന്നു. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജാജാരിയ സിങിന് ഈയിനത്തിലെ ലോക റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണമെഡല്‍ നേട്ടം.

തന്റെ പേരിലുള്ള 62.15 മീറ്റര്‍ റെക്കോര്‍ഡാണ് 63.97 മീറ്ററാക്കി ഇന്ത്യന്‍ താരം തിരുത്തിയത്. നേരത്തെ, 2004ലെ ഏതന്‍സ് പാരാലിംപിക്‌സിലും ദേവേന്ദ്ര സ്വര്‍ണം നേടിയിരുന്നു.

രണ്ട് സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവുമായി പോയിന്റ് പട്ടികയില്‍ ഇന്ത്യയിപ്പോള്‍ 31ാം സ്ഥാനത്താണ്. 63 സ്വര്‍ണം നേടിയ ചൈന പോയിന്റ് പട്ടികയില്‍ ബഹുദൂരം മുന്നിലാണ്. 34 സ്വര്‍ണനേട്ടത്തോടെ ബ്രിട്ടനാണ് രണ്ടാമത്.

SHARE